nirmala
നിർമ്മല സുദർശനൻ

തൃശൂർ: മൺസൂൺ ബുക്‌സ് ഏർപ്പെടുത്തിയ കഥാ പുരസ്‌കാരം നിർമ്മല സുദർശനും സുരേന്ദ്രൻ മങ്ങാടിനും സമ്മാനിക്കും. നിർമ്മല സുദർശനന്റെ കാവ്യ നീതി, സുരേന്ദ്രന്റെ നിരുപാധികം എന്ന കഥകൾക്കാണ് ഒന്നാം സ്ഥാനം. അയ്യായിരം രൂപയുടെ പുസ്തകങ്ങളും ശിൽപ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

രണ്ടാം സമ്മാനത്തിന് ദേവൂസ്, ജയന്തി അറയ്ക്കൽ, രമ്യ ബാലകൃഷ്ണൻ എന്നിവർ അർഹരായി. ബിൻസി മരിയ, രതി കല്ലട, വിശാഖ് എസ്. രാജ് എന്നിവർ മൂന്നാം സ്ഥാനം നേടി. നവംബർ 13ന് ഉച്ചയ്ക്ക് മൂന്നിന് കണിമംഗലം വലിയാലുക്കൽ ഇ.എം.എസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും.