bagavath
ഭഗവന്ത് കുബെ

തൃശൂർ: കേന്ദ്ര ഊർജ്ജരാസവളം സഹമന്ത്രി ഭഗവന്ത് കുബെ തൃശൂരിൽ. ഇന്നലെ വൈകീട്ട് എത്തിയ അദ്ദേഹം ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തും. തുടന്ന് മൂന്ന് ദിവസം അദ്ദേഹം തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന 7 നിയമസഭാ മണ്ഡലങ്ങളിലും വിവിധ പാർട്ടി പരിപാടികളിൽ പങ്കെടുക്കും. സന്ദർശനത്തിനിടെ 22ന് 12 മണിക്ക് അദ്ദേഹം മണ്ണുത്തി ദേശീയ പാതയിൽ പുതുതായി അടിപ്പാതകൾ അനുവദിച്ച സ്ഥലങ്ങൾ അദ്ദേഹം സന്ദർശിക്കും. ശേഷം വാണിയമ്പാറ മണിയൻ കിണർ ആദിവാസി കോളനിയും അദ്ദേഹം സന്ദർശിക്കുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്‌കുമാർ അറിയിച്ചു.