1
അകമലയിൽ കാട്ടാനയിറങ്ങിയ സ്ഥലം വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നു.

വടക്കാഞ്ചേരി: അകമല പട്ടാണിക്കാട് പ്രദേശത്ത് കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. അകമല പതിനാറാം വാർഡിലെ പ്രദേശങ്ങളിലാണ് ആന ഇറങ്ങിയത്. പൂക്കുന്നത്ത് ബാബു എന്നയാളുടെ കൃഷിയിടത്തിലെ തോട്ടവിളകൾ പൂർണമായും നശിപ്പിച്ച നിലയിലാണ്. ഈ പ്രദേശങ്ങളിൽ സോളാർ വേലികളും കമ്പിവേലിയും കെട്ടിയ പ്രദേശങ്ങളിൽ ആനകൾക്ക് കടക്കാനായിട്ടില്ല. ഇന്നലെ രാവിലെ പാലുമായി ടൗണിലേക്ക് പോയവരാണ് ആന ഇറങ്ങിയ വിവരം ആദ്യം അറിയുന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി.