കൊടകര: എസ്.എൻ.ഡി.പി വൈദികയോഗം കൊടകര യൂണിയൻതല യോഗം നടത്തി. പ്രസിഡന്റ് അശ്വനിദേവ് തന്ത്രി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.ബി. വിശ്വംഭരൻ ശാന്തികൾ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. വൈദികയോഗം സംസ്ഥാന കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അശ്വനിദേവ് തന്ത്രികളെ യൂണിയൻ വൈസ് പ്രസിഡന്റ് പി.കെ. സുഗതൻ ആദരിച്ചു. വൈദികയോഗം ആചാര്യസമിതി തയ്യാറാക്കിയ പൂജാവിധികളുടെ പുസ്തകത്തിന്റെ പകർപ്പ് യോഗം കേന്ദ്രസമിതി വൈസ് പ്രസിഡന്റ് നടുമുറി ബാബു ശാന്തി, കൊടകര യൂണിയൻ സെക്രട്ടറി കെ.ആർ. ദിനേശന് നൽകി പ്രകാശനം ചെയ്തു. അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം കെ.ആർ. ദിനേശൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് പ്രദീപ് ശാന്തികൾ സംസാരിച്ചു.