മാള: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഏർപ്പെടുത്തിയ മെഡിസെപ്പ് പദ്ധതിയിൽ ആയുർവേദം, ഹോമിയോ തുടങ്ങിയവ ഉൾപ്പെടുത്തണമെന്ന് സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ പൊയ്യ യൂണിറ്റ് യോഗം പ്രമേയം വഴി സർക്കാരിനോട് ആവശ്യപ്പെട്ടു. പ്രസിഡന്റ് പി.പി. പുഷ്പാംഗദന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ബ്ലോക്ക് സെക്രട്ടറി പി.എം. അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിലർ ടി.കെ. സദാനന്ദൻ, കെ.എൻ. ഓമന, കെ.കെ. സത്യപ്രകാശൻ, സെക്രട്ടറി കെ.കെ. റാഫേൽ, പി.എം. വേലായുധൻ തുടങ്ങിയവർ സംസാരിച്ചു.