1

തൃശൂർ: പുതിയ എ.ഐ.സി.സി പ്രസിഡന്റായി മുതിർന്ന നേതാവ് മല്ലികാർജുൻ ഗാർഖെ തെരഞ്ഞെടുക്കപ്പെട്ടതിൽ ഡി.സി.സി ആഹ്ലാദപ്രകടനം നടത്തി. തുടർന്ന് ഡി.സി.സി ഓഫീസിൽ നടന്ന അനുമോദനയോഗം ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. കാലഘട്ടത്തിന്റെ വെല്ലുവിളി നേരിട്ടുകൊണ്ട് വരും നാളുകളിൽ മഹത്തായ കോൺഗ്രസ് പ്രസ്ഥാനത്തെ നയിക്കാൻ മല്ലികാർജ്ജുൻ ഗാർഖെയുടെ അനുഭവസമ്പത്തും, പാരമ്പര്യവും മുതൽക്കൂട്ടാകുമെന്ന് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ പറഞ്ഞു .
ഡി.സി.സി ഭാരവാഹികളായ കെ. ഗോപാലകൃഷ്ണൻ, കല്ലൂർ ബാബു, കെ.വി. ദാസൻ, കെ.എച്ച്. ഉസ്മാൻ ഖാൻ, സജീവൻ കുരിയച്ചിറ, ടി.എം. രാജീവ്, ഒ.ജെ. ജനീഷ്, ജയിംസ് ചിറ്റിലപ്പിള്ളി, രവി പോലുവളപ്പിൽ, പി.ഡി. റപ്പായി എന്നിവർ പ്രസംഗിച്ചു.