ചാലക്കുടി: മത്സ്യമാർക്കറ്റ് നവീകരണ പ്രവർത്തനങ്ങൾക്ക് സാങ്കേതിക അനുമതി ലഭിച്ചുവെന്ന് ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ അറിയിച്ചു.
3, 49, 23, 000 രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. പ്രവൃത്തിയുടെ ഓൺലൈൻ ടെണ്ടറുകൾ സ്വീകരിച്ച് തുടങ്ങി. ഈ മാസം ഇരുപത്തിയേഴാണ് ടെൻഡറുകൾ സമർപ്പിക്കാനുള്ള അവസാന തിയതി. കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള നിർദ്ദിഷ്ട പദ്ധതിയുടെ നിർമ്മാണ ചുമതല കേരള സംസ്ഥന തീരദേശ വികസന കോർപറേഷനാണ്.

നിർമ്മാണ പ്രവർത്തനങ്ങൾ ഇങ്ങനെ
20 കടമുറികൾ, 28 മത്സ്യ സ്റ്റാളുകൾ, നാലു കശാപ്പ് ശാലകൾ, കോൾഡ് സ്റ്റോറേജ് റൂം, വെയ്റ്റിംഗ് ഏരിയ, ഓഫീസ് മുറി, ടോയ്‌ലറ്റ് സൗകര്യം.