samabanam

ശാസ്ത്രമേള സമാപന സമ്മേളനം കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

കൊടകര: ചാലക്കുടി ഉപജില്ലാ ശാസ്‌ത്രോത്സവം സമാപിച്ചു. കൊടകര ഗവ. നാഷണൽ ബോയ്‌സ് ഹൈസ്‌കൂളിൽ നടന്ന സമാപന സമ്മേളനം കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ അദ്ധ്യക്ഷയായി. സംഘാടക സമിതി കൺവീനർ പി.പി. മേരി, കൺവീനർമാരായ കെ.വി. അജയകുമാർ, എം.വി. പ്രസന്നകുമാരി, ചാലക്കുടി എ.ഇ.ഒ: കെ.വി. പ്രദീപ്, കൊടകര ബി.പി.സി: കെ. നന്ദകുമാർ, ചാലക്കുടി ബി.പി.സി: സിജി മുരളീധരൻ, എച്ച്.എം. ഫോറം കൺവീനർ ഐ.എം. ശ്രീജ എന്നിവർ സംസാരിച്ചു.