1

അരിമ്പൂർ : എറവ് ആറാംകല്ലിൽ രണ്ട് വിദ്യാർത്ഥികളെ തെരുവുനായ കടിച്ചു. വെപ്രാളം പിടിച്ച് ഓടിയ നായ മറ്റു നാല് നായ്ക്കളെയും കടിച്ചു. വൈകീട്ട് ആറോടെയായിരുന്നു സംഭവം. എറവ് സ്വദേശി മാനങ്ങത്ത് സ്വപ്നയെയാണ് വീടിന് സമീപത്ത് വച്ച് നായ ആദ്യം ആക്രമിച്ചത്. ഒഴിഞ്ഞു മാറിയതിനാൽ കടിയേറ്റില്ല. അതേസമയം ക്ലാസ് കഴിഞ്ഞുവന്ന കണ്ടശ്ശാംകടവ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ വാലപ്പറമ്പിൽ പ്രകാശൻ മകൾ അഞ്ജന ലക്ഷ്മി, സ്വപ്നയുടെ മകൾ എട്ടാം ക്ലാസ് വിദ്യാർത്ഥി അനാമിക എന്നിവരെയാണ് പിന്നീട് നായ കടിച്ചത്. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാർ ചേർന്ന് പിടികൂടി കെട്ടിയിട്ട നായ പിന്നീട് ചത്തു.