എടമുട്ടം : പാലപ്പെട്ടി ഭഗവതി ക്ഷേത്രത്തിലെ പ്രദക്ഷിണ വഴി കല്ല് വിരിച്ചതിന്റെ സമർപ്പണം ക്ഷേത്രം തന്ത്രി വിഷ്ണു ഭട്ടതിരിപ്പാട് നിർവഹിച്ചു. പുനരുദ്ധാരണ കമ്മിറ്റി പ്രസിഡന്റ് വി.എസ്.ഗംഗാധരൻ, ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസർ രഞ്ജിത്ത്, സെക്രട്ടറി രാഗേഷ് യു.ആർ, ഖജാൻജി സുധീഷ് പാനാട്ടിൽ, ജോ: സെക്രട്ടറി പ്രതീഷ് ശാർക്കര, സുമേഷ് പാനാട്ടിൽ, അനൂപ് തോട്ടാരത്ത് , രാഗേഷ് കെ.എസ്, ക്ഷേത്രം പാരമ്പര്യ ട്രസ്റ്റിമാരായ ജനാർദ്ദനൻ വല്ലത്ത്, ബാലൻ പാനാട്ടിൽ, ശ്യാമള ദേവി കിഴക്കേടത്ത് പങ്കെടുത്തു. അഞ്ചുമാസംകൊണ്ടാണ് പണികൾ പൂർത്തീകരിച്ചത്. ഏകദേശം 13 ലക്ഷം രൂപയോളം ചെലവ് വന്നു.