ചേറ്റുവ: കോട്ടക്കടപ്പുറം ഗവ. ഫിഷറീസ് യു.പി സ്‌കൂൾ എൻഡോവ്‌മെന്റ് വിതരണവും സ്മാർട്ട് ക്‌ളാസ് റൂം സമർപ്പണവും ഇന്ന് ഉച്ചയ്ക്ക് 2.30ന് നടക്കും. ഏങ്ങണ്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് സുശീല സോമൻ എൻഡോവ്മെന്റുകൾ വിതരണം ചെയ്യും. പൂർവവിദ്യാർത്ഥി കാക്കനാട്ട് ബാബുരാജ് സ്മാർട്ട് ക്ലാസ് റൂം സമർപ്പിക്കും. എസ്.എസ്.എൽ.സി അവാർഡുകൾ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.കെ. സുദർശൻ വിതരണം ചെയ്യും. ഫ്ലവേഴ്‌സ് ഓഫ് സിംഗർ പരിപാടിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി ശ്രീഹരിയെ ചടങ്ങിൽ അനുമോദിക്കും.