vincent

തൃശൂർ: തൃശൂർ ജില്ല യു.ഡി.എഫ് ചെയർമാനായി മുൻ എം.എൽ.എ എം.പി വിൻസെന്റിനെ വീണ്ടും നിയമിച്ചു. വ്യക്തിപരമായ കാരണങ്ങളാൽ രാജിവച്ചതായി നിലവിലെ ചെയർമാൻ ജോസഫ് ചാലിശ്ശേരി കെ.പി.സി.സി പ്രസിഡന്റിനെ അറിയിച്ചതിനെത്തുടർന്നാണ് തീരുമാനം. സെപ്തംബർ ആദ്യവാരം വിൻസെന്റിനെ ജില്ലാ ചെയർമാൻ സ്ഥാനത്തേക്ക് നിയമിച്ചതായി അറിയിച്ചിരുന്നെങ്കിലും കെ.പി.സി.സിയുടെ അറിവോടെയല്ലെന്ന കാരണത്താൽ തീരുമാനം മരവിപ്പിച്ചിരുന്നു.