തൃശൂർ ഈസ്റ്റ് ഉപജില്ലാ ശാസ്‌ത്രോത്സവം പുത്തൂർ ഗവ. സ്‌കൂളിൽ ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്യുന്നു.
പുത്തൂർ: തൃശൂർ ഈസ്റ്റ് ഉപജില്ലാ ശാസ്‌ത്രോത്സവത്തിന് പുത്തൂരിൽ തുടക്കമായി. പുത്തൂർ ഗവ. സ്‌കൂളിൽ നടന്ന ഉദ്ഘാടന ചടങ്ങ് ടി.എൻ. പ്രതാപൻ എം.പി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡന്റ് അശ്വതി സുനീഷ്, ജില്ല പഞ്ചായത്ത് അംഗം ജോസഫ് ടാജറ്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. രവി, വിവിധ അംഗങ്ങളായ സിനി പ്രദീപ് കുമാർ, പി.എസ്. സജിത്ത്, നളിനി വിശ്വംഭരൻ, എ.ഇ.ഒ: പി.എം. ബാലകൃഷ്ണൻ, പ്രിൻസിപ്പൽ ലിയ തോമസ് എന്നിവർ സംസാരിച്ചു. മത്സരങ്ങൾ ഇന്ന് സമാപിക്കും. സമാപന സമ്മേളനം മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും.