udgadanam
കല്ലൂർ കുടുംബാരോഗ്യ ഉപകേന്ദ്രം കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

കല്ലൂർ: തൃക്കൂർ പഞ്ചായത്തിലെ കല്ലൂർ കുടുംബാരോഗ്യ ഉപകേന്ദ്രം നാടിന് സമർപ്പിച്ചു. കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഉപകേന്ദ്രം ഉദ്ഘാടനം ചെയ്തു. തൃക്കൂർ പഞ്ചായത്ത് പ്രസിഡന്റ് സൈമൺ നമ്പാടൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജോസഫ് ടാജറ്റ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
ആയുഷ്മാൻ ഭാരത്, ആർദ്രം മിഷൻ പദ്ധതികളുടെ ഭാഗമായി നാഷണൽ ഹെൽത്ത് മിഷൻ ഫണ്ട് ഏഴ് ലക്ഷം രൂപ വിനിയോഗിച്ചാണ് കുടുംബാരോഗ്യ ഉപകേന്ദ്രമായി ഉയർത്തിയത്. ജില്ല നിർമിതി കേന്ദ്രത്തിനായിരുന്നു നിർമ്മാണ ചുമതല. ഉപകേന്ദ്രം യാഥാർത്ഥ്യമായതോടെ പഞ്ചായത്തിലെ അഞ്ച് വാർഡുകളിലെ അയ്യായിരത്തോളം പേർക്ക് പ്രയോജനം ലഭിക്കും. മുലയൂട്ടൽ കേന്ദ്രം, കാത്തിരിപ്പ് കേന്ദ്രം, സ്റ്റോറും, റാംപ് സൗകര്യം, ട്രസ് വർക്ക് തുടങ്ങിയ ഭൗതിക സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.