പുതുക്കാട്: സർവശിക്ഷാ കേരള സ്റ്റാർസ് ഫണ്ടിൽ നിന്നും 21.5 ലക്ഷം രൂപ വിനിയോഗിച്ച് പുതുക്കാട് ഗവൺമെന്റ് വെക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ സ്‌കിൽ ട്രെയിനിംഗ് സെന്റർ പ്രവർത്തനം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കെ.കെ. രാമചന്ദ്രൻ എം.എൽ.എ യുടെ അദ്ധ്യക്ഷതയിൽ ആലോചനായോഗം ചേർന്നു. ജില്ലാ പഞ്ചായത്തംഗം സരിത രാജേഷ്, ബ്ലോക്ക് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സജിത രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സതി സുധീർ, പഞ്ചായത്ത് അംഗം മെമ്പർ ഷാജു കാളിയങ്കര, ബി.പി.ഒ: കെ. നന്ദകുമാർ എന്നിവർ പങ്കെടുത്തു. ഗുണമേന്മയുള്ള നൈപുണ്യ വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാക്കുന്നത്തിനായി സംസ്ഥാന സർക്കാരിന്റെ പദ്ധതിയാണ് നൈപുണ്യ വികസന കേന്ദ്രം.