building
കൊരട്ടി പാലമുറിയിൽ നിർമ്മിച്ച അംഗൻവാടി കെട്ടിടം ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ നിർവഹിക്കുന്നു.

കൊരട്ടി: പഞ്ചായത്തിലെ പാലമുറിയിൽ പുതിയ അംഗൻവാടി കെട്ടിടം ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമടത്തിൽ നാടിന് സമർപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു അദ്ധ്യക്ഷനായി. വിശാലമായ ഹാൾ, അടുക്കള, ശിശു സൗഹൃദ ടോയ്‌ലറ്റ്, സ്റ്റോർ റൂം എന്നീ സൗകര്യങ്ങൾ കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത്, ദേശീയ തൊഴിലുറപ്പ് പദ്ധതി, ജില്ലാ പഞ്ചായത്ത് ശിശു വികസന വകുപ്പ് എന്നിവയുടെ സംയുക്ത പദ്ധതിക്ക് 15 ലക്ഷം രൂപ ചെലവായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ഷാജി, ജില്ലാ പഞ്ചായത്തംഗം ലീല സുബ്രഹ്മണ്യൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ അഡ്വ. കെ.ആർ. സുമേഷ്, കുമാരി ബാലൻ, ബ്ലോക്ക് മെമ്പർ ഇന്ദിര പ്രകാശ്, വാർഡ് മെമ്പർ ബിജി സുരേഷ്, ചാലക്കുടി ബി.ഡി.ഒ: ടി.സി. രാധാമണി, സി.ഡി.പി.ഒ: സൗമ്യ വർഗീസ്, കെ.എൻ. രാജീവ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ സൗമ്യ പോൾ എന്നിവർ പ്രസംഗിച്ചു.