
ഗുരുവായൂർ: സൂര്യഗ്രഹണമായതിനാൽ 25ന് വൈകിട്ട് 5.04 മുതൽ 6:23 വരെ ഗുരുവായൂർ ക്ഷേത്രനട അടച്ചിടും.നവംബർ 8ന് ചന്ദ്രഗ്രഹണമായതിനാൽ അന്നേ ദിവസം ഉച്ചപൂജ കഴിഞ്ഞ് രണ്ടിന് നട അടയ്ക്കും.വൈകിട്ട് 6.45ന് നടതുറന്ന് ശീവേലിയും പിന്നിട് ദീപാരാധന,അത്താഴപൂജ,ശീവേലി,വിളക്ക് തുടങ്ങിയവ ക്രമമായി നടത്തും.ഗ്രഹണ ദിവസങ്ങളിലെ അപ്പം,അട,അവിൽ,അഹസ്,രാത്രി പാൽപ്പായസം എന്നിവയുടെ ഓൺലൈൻ ബുക്കിംഗ് അവസാനിപ്പിക്കാൻ ദേവസ്വം തീരുമാനിച്ചു.