ചേലക്കര: വാഴക്കോട്- പ്ലാഴി സംസ്ഥാനപാതയിലെ കൈയേറ്റങ്ങൾ ഒഴിപ്പിച്ച് റോഡ് നിർമ്മാണം ത്വരിതഗതിയിൽ പൂർത്തിയാക്കും. ചെറുതുരുത്തി പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ ചേർന്ന ചേലക്കര നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികളുടെ അവലോകന യോഗത്തിലാണ് ഈ തീരുമാനം. മന്ത്രി കെ. രാധാകൃഷ്ണൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.

നിലവിലുള്ള റോഡിന്റെ ഡൈവേർഷൻ റോഡായ കിള്ളിമംഗലം- ചെറുതുരുത്തി റോഡിന്റെ കിളളിമംഗലം ഉദുവടി മുതൽ കൊച്ചപ്പൻ പടിവരെയുള്ള ഭാഗത്തെ നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിച്ച് വേണം ചേലക്കര പഞ്ചായത്തിലെ തോന്നൂർക്കര ഐ.ടി.സി മുതൽ മേപ്പാടം പമ്പ് വരെയുള്ള ഭാഗത്തെ റോഡിന്റെ കോൺക്രീറ്റ് വർക്കുകൾ ആരംഭിക്കാൻ. വിവിധ വകുപ്പുകൾ ഏകോപിപ്പിച്ച് അടിയന്തരമായി നി‌ർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിന് ഉദ്യോഗസ്ഥരുടെ ക്രിയാത്മകമായ പിന്തുണ വേണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. സമയപരിധിക്ക് മുമ്പേ പൊതുമരാമത്ത് പ്രവൃത്തികൾ പൂർത്തിയാക്കി കോൺട്രാക്ടർമാർ മാതൃക കാണിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. മന്ത്രിയുടെ നിർദ്ദേശങ്ങളെ സ്വാഗതം ചെയ്യുന്ന നിലപാടാണ് ഉദ്യോഗസ്ഥരും കരാറുകാരും സ്വീകരിച്ചത്.
യോഗത്തിൽ പൊതുമരാമത്ത് ആലുവ റോഡ്‌സ് സെൻട്രൽ സർക്കിൾ സൂപ്രണ്ടിംഗ് എൻജിനിയർ ടി.എസ്. സുജാറാണി, പൊതുമരാമത്ത് തൃശൂർ റോഡ്‌സ് ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനിയർ എസ്. ഹാരിഷ്, കെ.എസ്.ടി.പി മൂവാറ്റുപുഴ എക്‌സിക്യൂട്ടീവ് എൻജിനിയർ സിനിമാത്യു, കെ.ആർ. എഫ്.ബി അസിസ്റ്റസ്റ്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ ഇ.കെ. സജിത്ത്, കേരള ജല അതോറിറ്റി വടക്കാഞ്ചേരി അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയർ എം.ആർ. രജനി, പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റന്റ് എൻജിനിയർ സാന്റോ സെബാസ്റ്റ്യൻ, ഇ.കെ.കെ പ്രെജക്ട് മാനേജർ ഡി. ശ്രീരാജ് എന്നിവർ പങ്കെടുത്തു.

യോഗത്തിലെ മറ്റ് നിർദ്ദേശങ്ങൾ