ഒല്ലൂർ: ജില്ലാ പഞ്ചായത്ത് പുത്തൂർ ഡിവിഷനിൽ വിവിധ മേഖലയിലായി ഈ സാമ്പത്തിക വർഷം 2.44 കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾ പൂർത്തീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഡ്വ. ജോസഫ് ടാജറ്റ്. അടിസ്ഥാനസൗകര്യം ഒരുക്കന്നതിനാണ് ഏറെ പ്രാധാന്യം നൽകിയിട്ടുള്ളത്.
സ്ത്രീ ശാക്തീകരണത്തിന്റ ഭാഗമായി വനിതകൾക്കായി തൃക്കൂർ, പുത്തൂർ പഞ്ചായത്തുകളിൽ വനിതാ ഫിറ്റ്‌നസ് സെന്റർ നടപ്പിലാക്കുന്നതിന് 10 ലക്ഷം രൂപയും പാണഞ്ചേരി പഞ്ചായത്തിലെ താമരവെള്ളച്ചാലിലെ ആദിവാസി കോളനിയിൽ കാർഷിക ഉത്പന്നങ്ങൾ സംഭരിക്കാൻ സംഭരണ ശാലയ്ക്ക് 5 ലക്ഷം രൂപയും, കള്ളായി ബണ്ടിന് 10 ലക്ഷം രൂപയും വാദ്യോപകരണങ്ങൾക്ക് 2 ലക്ഷം രൂപയും നീക്കിവച്ചിട്ടുണ്ട്.
റോഡ് നവീകരണം, ചിറ, കുളം സംരക്ഷണം, സ്‌കൂളുകൾ നവീകരണം, കുടിവെള്ള പദ്ധതികൾ, വനിതാ സംരംഭം മാലിന്യ ശേഖരണ ശാല ലക്ഷം ലൈബ്രറി, സാംസ്‌കാരിക നിലയം, അംഗൻവാടി കോളനി സമഗ്ര വികസനം ആദിവാസി മേഖല എന്നിവയ്ക്കായി 3 കോടി രൂപ മാറ്റി വച്ചിട്ടുണ്ട്.