 
ഇരിങ്ങാലക്കുട: 2022- 23 വർഷത്തെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഡി സോൺ ഫുട്ബാൾ മത്സരങ്ങൾ ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ടിൽ ആരംഭിച്ചു. കോളേജ് പ്രിൻസിപ്പൽ ഫാ. ജോളി ആൻഡ്രൂസ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. കായിക വിഭാഗം മേധാവി ഡോ. ബിന്റു ടി. കല്ല്യാൺ അദ്ധ്യക്ഷനായി. കെ.എം. സെബാസ്റ്റ്യൻ, എം.എൻ. നിധിൻ എന്നിവർ സംസാരിച്ചു. ആദ്യ മത്സരത്തിൽ കോളേജ് ഒഫ് അപ്ലൈഡ് സയൻസ് കൊടുങ്ങല്ലൂർ ഒന്നിനെതിരെ 6 ഗോളുകൾക്ക് ഗവ. ആർട്സ് കോളേജ് ഒല്ലുരിനെയും, അച്ചുതമേനോൻ ഗവ. കോളേജ് കുട്ടനല്ലൂർ എതിരില്ലാത്ത 2 ഗോളുകൾക്ക് പനമ്പിള്ളി മെമ്മോറിയൽ ഗവ. കേളജിനെയും, വിവേകാനന്ദ കോളേജ് കുന്നംകുളം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് എസ്.എൻ കോളജ് നട്ടികയെയും, എം.ഡി കോളേജ് പഴഞ്ഞി എതിരില്ലാത്ത 5 ഗോളുകൾക്ക് മെറ്റ്സ് കോളേജ് മാളയെയും പരാജയപ്പെടുത്തി.