ayanam

തൃശൂർ: പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും അടയാളമാണ് അയ്യപ്പൻ കവിതകളെന്നും, കവിതയിലും ജീവിതത്തിലും വേദനയെ ഉത്സവമാക്കിയ കവിയാണ് എ.അയ്യപ്പനെന്നും കവി പി.എൻ.ഗോപീകൃഷ്ണൻ പറഞ്ഞു. അയനം സാംസ്‌കാരിക വേദിയുടെ എ.അയ്യപ്പൻ സ്മൃതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കവിതയ്ക്ക് പ്രതിഫലം നൽകേണ്ട ഉത്തരവാദിത്തം സമൂഹത്തിനുണ്ടെന്ന് ഉറച്ചു വിശ്വസിച്ചയാളായിരുന്നു അയ്യപ്പനെന്ന് ആമുഖപ്രഭാഷണത്തിൽ കവി കുഴൂർ വിൽസൺ പറഞ്ഞു. അയനം ചെയർമാൻ വിജേഷ് എടക്കുന്നി അദ്ധ്യക്ഷനായി. പി.ബി.ഹൃഷികേശൻ, ശൈലൻ, അഗസ്റ്റിൻ കുട്ടനെല്ലൂർ, ബക്കർ മേത്തല, ഭാസി പാങ്ങിൽ, ടി.ജി.അജിത, നഫീസത്ത് ബീവി, പി.സലീം രാജ്, താര അതിയേടത്ത്, സലീം ചേനം, ശാലിനി പടിയത്ത്, മനീഷ മുകേഷ് ലാൽ, രേഖ സി.ജി, ഫിജോ ജോസഫ്, യു.എസ്. ശ്രീശോഭ്, ടി.എം. അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.