
ചേർപ്പ് : ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ യൂണിഫോം ഒരുക്കി അമ്മാടം സെന്റ് ആന്റണീസ് ഹൈസ്‌കൂൾ. പി.ടി.എയുടെ നിർദ്ദേശപ്രകാരമാണ് പുതിയ യൂണിഫോം രീതി നിലവിൽ വന്നത്. തൃശൂർ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി.വി.മദന മോഹൻ ജെൻഡർ ന്യൂട്രൽ യൂണിഫോം പ്രഖ്യാപനം നടത്തി. പാറളം പഞ്ചായത്ത് പ്രസിഡന്റ് സുബിത സുഭാഷ് അദ്ധ്യക്ഷയായി. പി.ടി.എ പ്രസിഡന്റ് ഡെന്നസ് പെല്ലിശ്ശേരി, എം.പി.ടി.എ പ്രസിഡന്റ് റോസ് മേരി, ഹെഡ്മാസ്റ്റർ സ്റ്റെയ്‌നി ചാക്കോ എന്നിവർ പ്രസംഗിച്ചു.