quiz

തൃശൂർ: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി മണപ്പുറം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഇന്ത്യ ക്വിസ് മത്സരം നടത്തും. ക്യൂ ഫാക്ടറിയുമായി ചേർന്ന് സരോജിനി പദ്മനാഭൻ മെമ്മോറിയൽ ചാമ്പ്യൻഷിപ്പ് എന്ന പേരിൽ നടത്തുന്ന മത്സരത്തിൽ ഹയർ സെക്കൻഡറി, കോളേജ് വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. ആദ്യ ഘട്ടത്തിൽ സാമൂഹിക മാദ്ധ്യമത്തിലൂടെയും രണ്ടാം ഘട്ടത്തിൽ സംസ്ഥാനത്തെ നാല് സോണുകളായി തരംതിരിച്ച് യൂ ട്യൂബ് ചാനലിലൂടെയുമായിരിക്കും മത്സരം. വിവരങ്ങൾക്ക് ഫോൺ: 7012569672. വാർത്താസമ്മേളനത്തിൽ സ്‌നേഹജ് ശ്രീനിവാസൻ, ഡോ.ഷാജി മാത്യു, ടി.എസ്.സഞ്ജയ്, എൻ.ആർ.രേഷ്മ എന്നിവർ പങ്കെടുത്തു.