സ്വച്ഛത കി ദോരംഗ് കാമ്പയിനുമായി കൊടുങ്ങല്ലൂർ നഗരസഭ
കൊടുങ്ങല്ലൂർ: നഗരസഭയിൽ സ്വച്ഛത കി ദോരംഗ് പദ്ധതിയുടെ ഭാഗമായി വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. ഉറവിടത്തിൽ തന്നെ ജൈവ - അജൈവ മാലിന്യങ്ങളുടെ വേർതിരിക്കൽ സംബന്ധിച്ച് ജനങ്ങൾക്കിടയിൽ വിപുലമായ ബോധവത്കരണ പരിപാടികളാണ് നടത്തുന്നത്. നഗരസഭ ടൗൺ ഹാളിൽ നടന്ന ആലോചനാ യോഗം നഗരസഭ ചെയർപേഴ്‌സൺ എം.യു. ഷിനിജ പ്രചാരണ പോസ്റ്റർ വൈസ് ചെയർമാൻ കെ.ആർ. ജൈത്രന് നൽകി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ അദ്ധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ എൽസി പോൾ, ലത ഉണ്ണിക്കൃഷ്ണൻ, കെ.എസ്. കൈസാബ്, നഗരസഭ സെക്രട്ടറി വൃജ, ഹെൽത്ത് ഇൻസ്‌പെക്ടർ ബിജു എന്നിവർ പ്രസംഗിച്ചു. ബോധവത്കരണ പ്രചാരണ പരിപാടിയുടെ ഭാഗമായി കോട്ടപ്പുറം മുസ്‌രിസ് പാർക്കിൽ സ്ലൈഡ് എക്‌സിബിഷൻ, ഗാനാലാപനം, മെഴുക്‌തിരി തെളിക്കൽ എന്നിവ നടന്നു.
പ്രവർത്തനങ്ങൾ ഇങ്ങനെ