bjpബി.ജെ.പി വലപ്പാട് പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാർച്ച് ഇ.പി. ഹരീഷ് മാസ്റ്റർ ഉദഘാടനം ചെയ്യുന്നു.

വലപ്പാട്: പഞ്ചായത്ത് ഭരണസമിതി അഴിമതിയും ദുർഭരണവുമാണ് നടത്തുന്നതെന്ന് ആരോപിച്ച് ബി.ജെ.പി വലപ്പാട് പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. എടമുട്ടം മീൻ മാർക്കറ്റിന്റെ മറവിൽ നടത്തുന്ന അഴിമതി അവസാനിപ്പിക്കുക, തവളക്കുളം എസ്.എൻ സെന്റർ ലിങ്ക് റോഡ് ശോചനീയാവസ്ഥ പരിഹരിക്കുക, നിയമവിരുദ്ധമായി ഇല്ലായ്മ ചെയ്ത പഞ്ചായത്ത് തോടുകളും തണ്ണീർത്തടങ്ങളും പുന:സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്.

ഷൈജു കൊട്ടുക്കൽ അദ്ധ്യക്ഷനായി. ബി.ജെ.പി നാട്ടിക നിയോജക മണ്ഡലം പ്രസിഡന്റ് ഇ.പി. ഹരീഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി സേവ്യൻ പള്ളത്ത്, പി.വി. ആനന്ദൻ, കെ.വി. അരുണഗിരി, രശ്മി ഷിജോ, ധനീഷ് മഠത്തിപറമ്പിൽ, സിജു തയ്യിൽ, അഖിൽ പുളിക്കൽ, ശ്രുതി ധനീഷ് എന്നിവർ സംസാരിച്ചു.