udgadanam

പുതുക്കാട്: ക്ലീൻ പുതുക്കാട് പദ്ധതിയുടെ ഭാഗമായി പുതുക്കാട് പഞ്ചായത്ത് 10 ലക്ഷം രൂപ ചെലവഴിച്ച് കണ്ണമ്പത്തൂരിൽ നിർമ്മാണം പൂർത്തീകരിച്ച അജൈവ മാലിന്യ ശേഖരണ കേന്ദ്രം പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷൈനി ജോജു അദ്ധ്യക്ഷയായി.

ബ്ലോക്ക് പഞ്ചായത്ത് അംഗം സതി സുധീർ, പഞ്ചായത്ത് അംഗങ്ങളായ, രതി ബാബു, ഷാജു കാളിയേങ്കര, ആൻസി ജോബി, പ്രീതി ബാലകൃഷ്ണൻ, രശ്മി ശ്രീഷോബ്, കുടുംബശ്രീ ചെയർപേഴ്‌സൺ, അമ്പിളി ഹരി, അസി. എൻജിനിയർ ഷനു ഷാജഹാൻ, ഹെൽത്ത് ഇൻസ്‌പെക്ടർ, സി.എസ്. സഹദേവൻ, വി.ഇ.ഒ, കെ.ജി. ലാലിഘോഷ്, സെക്രട്ടറി ഉമ ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.