വടക്കാഞ്ചേരി: അകമല വനപ്രദേശത്തിനടുത്തുള്ള ജനവാസ പ്രദേശങ്ങളിൽ ഇന്നലെ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി കൃഷി നശിപ്പിച്ചു. അകമല ചെമ്പത്ത് ഗോവിന്ദൻകുട്ടി എന്നയാളുടെ തോട്ടത്തിലെ കൃഷിയാണ് നശിപ്പിച്ചത്. കഴിഞ്ഞ ദിവസം ഇതിനോട് ചേർന്ന തോട്ടങ്ങളിൽ ആനയിറങ്ങി കൃഷി നശിപ്പിച്ചിരുന്നു. തുടർച്ചയായുള്ള ആനകളുടെ വരവിൽ ജനം ഭീതിയിലാണ്.