mullanezhi

തൃശൂർ: മുല്ലനേഴിയുടെ ഓർമ്മയ്ക്കായുള്ള നാടക പുരസ്‌കാരം സംവിധായകൻ സുവീരന് കഥാകൃത്ത് അശോകൻ ചരുവിൽ സമ്മാനിച്ചു. 15,001 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡോ.കാവുമ്പായി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സാവിത്രി മുല്ലനേഴി ദീപം തെളിച്ചു. മുല്ലനേഴി ഫൗണ്ടേഷനും അവിണിശ്ശേരി സർവീസ് സഹകരണ ബാങ്കും ചേർന്നാണ് പുരസ്‌കാരം ഏർപ്പെടുത്തിയത്. മുല്ലനേഴി സ്മാരക വിദ്യാലയ കാവ്യ പ്രതിഭാ പുരസ്‌കാരം പ്രിയനന്ദനൻ സമ്മാനിച്ചു. ഹിരണ്മയി ഹേമന്ദ് , സിനാഷ, നിസ്വന എസ്.പ്രമോദ്, ഭദ്ര.എസ് , അപർണ്ണാ രാജ് എന്നിവർ ഏറ്റുവാങ്ങി. ശശിധരൻ നടുവിൽ, അഡ്വ.വി.ഡി.പ്രേമപ്രസാദ്, എം.എൻ.വിനയകുമാർ, കെ.എസ്.സുനിൽകുമാർ, ജയൻ കോമ്രേഡ്, റെജിലാ ഷെറിൻ എന്നിവർ പ്രസംഗിച്ചു. കവി സമ്മേളനം ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. വിജേഷ് എടക്കുന്നി അദ്ധ്യക്ഷനായി. വിദ്യാലയ കാവ്യ പ്രതിഭകൾക്കൊപ്പം പി.സലിം രാജ്, ദർശന , ജിബിൻ പെരേര, കെ.ജി.കണ്ണൻ , ശ്യാംലി അരുൺ , ബിനില കെ.ബാബു , സി.ജി.രേഖ, ശോഭ ജി.ചേലക്കര തുടങ്ങിയവർ കവിതകൾ അവതരിപ്പിച്ചു.