കൊടുങ്ങല്ലൂരിൽ നടന്ന നബിദിന റാലി.
കൊടുങ്ങല്ലൂർ: സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നബിദിന റാലിയും പൊതുസമ്മേളനവും നടത്തി. മതിലകം, കൊടുങ്ങല്ലൂർ, മാള, വെള്ളാങ്ങല്ലൂർ, പാലപ്പിള്ളി എന്നീ റേഞ്ചുകൾ ഉൾക്കൊള്ളുന്ന മേഖലാ റാലിയാണ് കൊടുങ്ങല്ലൂരിൽ നടന്നത്. കോതപറമ്പിൽ നിന്നും ആരംഭിച്ച് കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ സ്‌ക്വയറിൽ സമാപിച്ച റാലിയിൽ ആയിരങ്ങൾ അണിനിരന്നു. നിരവധി ദഫ് സംഘങ്ങളും റാലിയെ മനോഹരമാക്കി.
രാവിലെ അബൂബക്കർ ഫൈസി ചെങ്ങമനാട് പതാക ഉയർത്തി. ചേരമാൻ പള്ളിയിൽ നടന്ന സിയാറത്തിന് സുബൈർ സഅദി, മുഹമ്മദ് റാഫി ഫൈസി എന്നിവർ നേതൃത്വം നൽകി. പി.കെ. അഷറഫ് സാഹിബ് റാലിയുടെ പതാക കൈമാറി. പൊതുസമ്മേളനം സയ്യിദ് നജീബ് തങ്ങൾ മദനി അന്ത്രോത്ത് ഉദ്ഘാടനം ചെയ്തു. റിയാസ് അൽഹസനി അദ്ധ്യക്ഷനായി. ബെന്നി ബെഹനാൻ എം.പി മുഖ്യാതിഥിയായി. ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. എം.കെ. മാലിക്, ടി.എം. നാസർ, ഡോ. മുഹമ്മദ് സെയ്ത്, യൂസഫ് പടിയത്ത് തുടങ്ങിയവർ പ്രസംഗിച്ചു.