കൊടുങ്ങല്ലൂർ: പുല്ലൂറ്റ് വി.കെ. രാജൻ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ കളിസ്ഥലത്തത്തിന്റെ പുനരുദ്ധാരണത്തിന് 17 ലക്ഷം അനുവദിച്ചതായി വി.ആർ. സുനിൽ കുമാർ എം.എൽ.എ അറിയിച്ചു. സ്‌കൂളിൽ നടന്ന പി.ടി.എ വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2016- 17ൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മാണം നടത്തിയെങ്കിലും പൂർത്തീകരിക്കാൻ കഴിഞ്ഞിരുന്നില്ല. ഗ്രൗണ്ടിന്റെ മണ്ണിടിച്ച് നികത്തുവാനും, സംരക്ഷണ ഭിത്തി കെട്ടി ഫെൻസിംഗ് ഉൾപ്പെടെയുള്ള പണികൾ നടത്താനും ഈ തുക വിനിയോഗിക്കുന്നതെന്നും എം.എൽ.എ പറഞ്ഞു. പി.ടി.എ പ്രസിഡന്റ് ടി.എ. നൗഷാദ് അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ കെ.കെ. സാഹിത, ഹെഡ്മിസ്‌ട്രസ് ജി.എസ്. അജിത, പി.ടി.എ വൈസ് പ്രസിഡന്റ് പി.എസ്. സുജിത്ത്, വി.എസ്. സുരേഷ് തുടങ്ങിയവർ സംസാരിച്ചു.