ചാലക്കുടി: അഭിഭാഷകരും പൊലീസും തമ്മിലുള്ള കലഹം പരിഹരിക്കുന്നതിന് ടി.ജെ. സനീഷ്‌കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ ഇന്ന് അനുരഞ്ജന ചർച്ച. പൊതുമരാമത്ത് വിശ്രമ കേന്ദ്രത്തിൽ വൈകീട്ട് ആറിനാണ് യോഗം. ഗവ. പ്ലീഡർ അഡ്വ. കെ.ബി. സുനിൽകുമാർ, നഗരസഭാ ചെയർമാൻ എബി ജോർജ് എന്നിവരെയും ചർച്ചയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

ചാലക്കുടി ഡിവൈ.എസ്.പി: സി.ആർ. സന്തോഷ്, എസ്.എച്ച്.ഒമാരായ ബി.കെ. അരുൺ, കെ.എസ്. സന്ദീപ് എന്നിവർ പൊലീസിനെ പ്രതിനീധീകരിച്ച് പങ്കെടുക്കും. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. എം.ഡി. ഷാജു, സെക്രട്ടറി അഡ്വ. സുനിൽ മാളക്കാരൻ തുടങ്ങിയവർ അഭിഭാഷക പ്രതിനിധികളായെത്തും.

തൃശൂർ റൂറൽ എസ്.പിയും പ്രശ്‌നത്തിൽ ഇടപെട്ടിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ച് ഒന്നര മാസമായി തുടരുന്ന കിടമത്സരത്തിന് അറുതി വരുത്താൻ ഇരുവിഭാഗവും ശ്രമിക്കുമെന്നാണ് സൂചന.