ചാലക്കുടി: കാതിക്കുടം നിറ്റ ജലാറ്റിൻ കമ്പനി സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമായി തൃശൂർ ഐ.എം.എ വനിതാ വിംഗുമായി സഹകരിച്ച് പാരിസ്ഥിതിക സ്ത്രീ സൗഹൃദ പദ്ധതിയായ കപ്പ് ഒഫ് കെയർ നടപ്പാക്കുന്നു. കൊരട്ടി, കാടുകുറ്റി, അന്നമനട എന്നീ പഞ്ചായത്തുകളിലെ സ്ത്രീകൾക്കായി മെൻസ്ട്രുൾ കപ്പുകൾ വിതരണം ചെയ്യും.

വനിതാ ജനപ്രതിനിധികൾ, കുടുംബശ്രീ ഭാരവാഹികൾ, അംഗൻവാടി അദ്ധ്യാപകർ, ആരോഗ്യ പ്രവർത്തകർ എന്നിവർക്കാകും ബോധവത്കരണ ക്ലാസുകൾ. വർഷങ്ങളോളും കഴുകി വൃത്തിയാക്കി ഉപയോഗിക്കാൻ സാധിക്കുന്ന കപ്പുകളാണിതെന്ന് ഗൈനക്കോളജിസ്റ്റ് ഡോ. നിജി ജസ്റ്റിൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കൊരട്ടിയിൽ മാത്രം 1500 മെൻസ്ട്രുൾ കപ്പുകൾ വിതരണം ചെയ്യും. കമ്പനിയിലെ വനിതാ കൂട്ടായ്മയായ മറ്റൊലി ഫൗണ്ടേഷനാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്. ഡിവിഷൻ ഹെഡ് പോളി സെബാസ്റ്റ്യൻ, എച്ച്.ആർ. മാനേജർ സൂരജ്, ഡെപ്യൂട്ടി മാനേജർ എബി നെൽസൻ എന്നിവർ അറിയിച്ചു.