kshetrasamrakshana

തൃശൂർ : ക്ഷേത്ര സംരക്ഷണ സമിതി ഏകദിന ജില്ലാ പഠന ശിബിരം ഇന്ന് തൃശിവപേരൂർ ഉദയനഗറിൽ ടി.ജി.എസ്.എം സ്‌കൂളിൽ നടക്കും. രാവിലെ 9.30 ന് സമിതി സംസ്ഥാന പ്രസിഡന്റ് എം.മോഹനൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കെ.സതീശ് ചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.നാരായണൻ കുട്ടി, മേഖല പ്രസിഡന്റ് എം.ഒ.ജഗന്നിവാസൻ, സംസ്ഥാന നിയമവേദി കൺവീനർ കെ.നന്ദകുമാർ, മേഖല സെക്രട്ടറി സി.എം.ശശീന്ദ്രൻ, മാതൃസമിതി ജില്ലാ പ്രസിഡന്റ് പുഷ്പ പ്രസാദ്, സെക്രട്ടറി ഷീജ പ്രദീപ് എന്നിവർ പങ്കെടുക്കുമെന്ന് ജില്ലാ സെക്രട്ടറി പി.ആർ.ഉണ്ണി അറിയിച്ചു.