chir
പെൻഷനേഴ്‌സ് യൂണിയൻ ചേർപ്പ് നോർത്ത് യൂണിറ്റ് നടത്തിയ കുടുംബ സംഗമം.

ചേർപ്പ്: സ്റ്റേറ്റ് പെൻഷനേഴ്‌സ് യൂണിയൻ ചേർപ്പ് നോർത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം നടത്തി. കെ.എസ്.എസ്.പി.യു സംസ്ഥാന കൗൺസിലർ ഔസപ്പ് കോടന്നൂർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എൻ.എം. പ്രേമപത്മിനി അദ്ധ്യക്ഷയായി. അസുഖ ബാധിതനായി കഴിയുന്ന കെ.വി. റപ്പായിക്ക് സാന്ത്വനം ചികിത്സാ ധനസഹായവും, സൗജന്യ ചികിത്സക്കുള്ള മെഡിസെപ്പ് ഇൻഷ്വറൻസ് കാർഡും വിതരണവും നടത്തി. ജില്ലാ കമ്മിറ്റി അംഗം കെ.എസ്. മോഹനൻ, ബ്ലോക്ക് സെക്രട്ടറി വിജയഗോപാലൻ, പി.കെ. ലാൽ മാസ്റ്റർ, കെ.കെ. അംബിക, പി.കെ. ഗോപാലകൃഷ്ണൻ, എ.എം. സുബ്രഹ്മണ്യൻ എന്നിവർ പ്രസംഗിച്ചു.