
തൃശൂർ : ദേശീയ അദ്ധ്യാപക പരിഷത്ത് സംസ്ഥാനതല വനിതാ സംഗമം ഡോ.മീനാക്ഷി അമ്മ ഉദ്ഘാടനം ചെയ്തു. ഡോ.സരസു ടി.എൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.ലക്ഷ്മി ശങ്കർ മുഖ്യപ്രഭാഷണം നടത്തി. വിവിധ രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ചവരെ ആദരിക്കൽ ചടങ്ങ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സ്മിത നിർവഹിച്ചു.
ജനറൽ കൺവീനർ പി.ശ്രീദേവി, കൗൺസിലർ പൂർണ്ണിമ സുരേഷ്, എൻ.ടി.യു സംസ്ഥാന പ്രസിഡന്റ് പി.എസ്.ഗോപകുമാർ, അജിത് കുമാർ, കെ.വി.ബിന്ദു, ഡോ.ഒ.എസ്.ശ്രീകല, ടി.അനൂപ് കുമാർ, കെ.ഗീത, എ.സുചിത എന്നിവർ സംസാരിച്ചു.
സ്ത്രീ സമത്വം ഏറെ ചർച്ച ചെയ്യപ്പെടുന്ന ഇന്നത്തെ സാഹചര്യത്തിൽ പെൺകുട്ടികൾക്ക് ആത്മവിശ്വാസം ലഭിക്കാൻ ഭാരതത്തിലെ വീര വനിതകളുടെ ചരിത്രം പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് പരിഷത്ത് സംസ്ഥാന വനിതാ സംഗമം സർക്കാരിനോട് ആവശ്യപ്പെട്ടു.