
തൃശൂർ: കോർപറേഷൻ ശുചിത്വ നഗരം സുന്ദര നഗരം പദ്ധതിയുടെയും 2023 സീറോ വേസ്റ്റ് കോർപറേഷൻ പദ്ധതിയുടെയും ബ്രാൻഡ് അംബാസിഡർമാരായി താരദമ്പതിമാരായ ബിജു മേനോനെയും സംയുക്ത വർമ്മയെയും മേയർ എം.കെ.വർഗീസ് പ്രഖ്യാപിച്ചു. കോർപ്പറേഷന്റെ ശുചിത്വവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്കിടയിൽ എത്തിക്കാൻ കോർപറേഷന്റെ ഒപ്പം സന്തത സഹചാരിയായി ഉണ്ടാവുമെന്ന് ബ്രാൻഡ് അംബാസിഡർമാർ മേയറെ അറിയിച്ചു. തെക്കേ ഗോപുരനടയിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായി.