കൊടുങ്ങല്ലൂർ: എസ്.എൻ.ഡി.പി യോഗം കൊടുങ്ങല്ലൂർ യൂണിയൻ അഞ്ചങ്ങാടി ശാഖാ സെക്രട്ടറിയും യൂണിയൻ വനിതാ സംഘം വൈസ് പ്രസിഡന്റുമായ ഷീജ അജിതനെ ഇരുചക്ര വാഹനം കൊണ്ട് ഇടിച്ച് പരിക്കേൽപ്പിക്കുകയും തുടർന്ന് ഇവരുടെ വാഹനം കേടുപാടുകൾ വരുത്തി കടന്നുകളയുകയും ചെയ്ത പ്രതിയെ പിടികൂടാത്തതിൽ എസ്.എൻ.ഡി.പി യോഗം കൊടുങ്ങല്ലൂർ യൂണിയൻ പ്രതിഷേധിച്ചു. ഒക്ടോബർ 20ന് പൊക്ലായി ജംഗ്ഷന് തെക്കുവശം വാഹന പരിശോധന നടത്തുന്ന പൊലീസിന് മുമ്പിലായിരുന്നു സംഭവം. സംഭവം നടന്ന് നാളിതുവരെയായിട്ടും അടുത്തുള്ള കടകളിലെ സി.സി.ടി.വി പരിശോധിക്കാനോ പരാതിയിൽ അന്വേഷണം നടത്താനോ മതിലകം പൊലീസ് തയ്യാറായില്ലെന്നും യൂണിയൻ ആരോപിച്ചു. എത്രയും വേഗം നടപടിയെടുത്ത് പ്രതിയെ കണ്ടെത്തണമെന്ന് യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ ഹരി വിജയൻ, യോഗം കൗൺസിലർ ബേബി റാം, യൂത്ത് മൂവ്‌മെന്റ് ജില്ലാ കൺവീനർ ദിനിൽ മാധവ് എന്നിവർ ആവശ്യപ്പെട്ടു.