
തൃശൂർ : ബന്ധുവീട്ടിൽ വിരുന്നിന് വന്ന പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച കേസിൽ യുവാവിന് 5 വർഷം കഠിന തടവും 8,000 രൂപ പിഴയും. കരുവന്തല പെരിങ്ങ വീട്ടിൽ മനോജിനെയാണ് (46) കുന്നംകുളം ഫാസ്റ്റ് ട്രാക്ക് പോക്‌സോ കോടതി ജഡ്ജ് റീന എം.ദാസ് ശിക്ഷിച്ചത്. ഈ കേസിലെ പീഡനത്തിന് ഇരയായ ആൺകുട്ടി വിവരങ്ങൾ മാതാപിതാക്കളോട് പറഞ്ഞതിനെ തുടർന്ന് പാവറട്ടി പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തതിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.