 
ചെന്ത്രാപ്പിന്നി: എടത്തിരുത്തി എസ്.എൻ.വി.എൽ.പി സ്‌കൂളിന്റെ പുതിയ കെട്ടിടം ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ചന്ദ്രബാബു അദ്ധ്യക്ഷനായി. സർക്കാരിന്റെ വിദ്യാലയ വികസന പദ്ധതിയായ ചലഞ്ച് ഫണ്ടും മാനേജ്‌മെന്റ് ഫണ്ടും വിനിയോഗിച്ചാണ് പുതിയ കെട്ടിടം യാഥാർത്ഥ്യമാക്കിയത്. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി.വി. മദനമോഹൻ, പ്രധാന അദ്ധ്യാപിക എ.വി. വീണ, സ്‌കൂൾ മാനേജർ കെ.ബി. മംഗൾ, എം.എസ്. നിഖിൽ, ഫാത്തിമ അഷറഫ്, ടി.എം. റസിയ, സജീഷ് വെന്നിക്കൽ എന്നിവർ സംസാരിച്ചു.