
തൃശൂർ: മണിയൻ കിണർ ആദിവാസി ഊരിൽ കേന്ദ്രമന്ത്രി ഭഗവന്ത് കുബെ സന്ദർശനം നടത്തി. ഊരിന്റെ മൂപ്പന്മാരായ കുട്ടൻ, മാതു, ശിവൻ എന്നിവർ പൂച്ചെണ്ടു നൽകി മന്ത്രിയെ ഊരിലേക്ക് സ്വീകരിച്ചു. ബൂത്ത് പ്രസിഡന്റ് അനിൽ കതിരാൻ നാടൻ പാട്ടു പാടി മന്ത്രിയെ സ്വാഗതം ചെയ്തു. മണിയൻ കിണറിലെ ഊരിലെ അംഗനവാടിയും ലൈബ്രറിയും സന്ദർശിച്ചു. ഊരിലെ അംഗങ്ങൾക്കൊപ്പം സമൂഹസദ്യയിലും മന്ത്രി പങ്കെടുത്തു. ഫലവൃക്ഷത്തൈയും നട്ടു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ്‌കുമാർ, നാരായണൻ നമ്പൂതിരി, പ്രനീഷ്, വി.ആതിര, എൻ.ആർ.റോഷൻ, പ്രശാന്ത് എൻ.എച്ച്, ബിനു അലക്‌സ്, ബിജോയ് തോമസ് എന്നിവർ ഒപ്പമുണ്ടായിരുന്നു.