
തൃശൂർ: ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നത് ആയുർവേദത്തിന്റെ സ്വീകാര്യത കൂട്ടുന്നുവെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദു. എല്ലാ ദിവസവും എല്ലാ വീട്ടിലും ആയുർവേദം എന്ന സന്ദേശത്തോടെയുള്ള ഏഴാമത് ദേശീയ ആയുർവേദ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ജില്ലാ ആയുർവേദ ആശുപത്രിയിൽ പൊതുജനങ്ങൾക്കായി ഒരുക്കിയ ഫുഡ് എക്‌സ്‌പോ മന്ത്രി സന്ദർശിച്ചു. ഭാരതീയ ചികിത്സാ വകുപ്പിന്റെയും നാഷണൽ ആയുഷ് മിഷന്റെയും ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ പി. ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് വിശിഷ്ടാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ എ.വി.വല്ലഭൻ , ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.പി.ആർ.സലജകുമാരി, ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ലീനാറാണി, ഡോ.ഹേമമാലിനി, കെ.കെ.സതി, ഡോ.എം.എസ്.നൗഷാദ് എന്നിവർ സംസാരിച്ചു.