janadipatya

തൃശൂർ : ജനാധിപത്യ കേരള കോൺഗ്രസ് തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസ് തൃശൂർ കുറുപ്പം റോഡിൽ ഗതാഗതമന്ത്രി അഡ്വ.ആന്റണി രാജു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഗോപിനാഥൻ താറ്റാട്ട് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ജോഷി കുര്യാക്കോസ്, ഷാജൻ ജോസ്, കെ.ജെ.അഭിമലേക്, ജെയിംസ് മുട്ടിക്കൽ, കെ.കെ.വിദ്യാധരൻ, സോജൻ അയിരൂർ, ക്ലിഫി മാള, സിൻജി ജോജു, വിബിൻ പൂമല, ടി.എ.ബാബു, എ.ജെ.ജേക്കബ്, ബേബി പൂമുഖം എന്നിവർ പ്രസംഗിച്ചു.