 
പഞ്ചമഹായാഗ സംഘാടക സമിതി രൂപീകരണ യോഗത്തിൽ ഡോ. ശ്രീകൃഷ്ണൻ പ്രസംഗിക്കുന്നു.
വടക്കാഞ്ചേരി: ശ്രീ മൂകാംബിക മിഷൻ ചാരിറ്റബിൾ ട്രസ്റ്റ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ലോക ക്ഷേമത്തിനും രോഗ ശമനത്തിനും ഐശ്യര്യത്തിനും പ്രകൃതി സംരക്ഷണത്തിനും വേണ്ടി പഞ്ചമഹായാഗം സംഘടിപ്പിക്കും. നെല്ലുവായ് ധന്വന്തരിമൂർത്തി സന്നിധിയിൽ പ്രത്യേകം തയ്യാറാക്കിയ യാഗശാലയിൽ മാർച്ച് മാസത്തിലാണ് യാഗം. മൂകാംബിക ദേവിയെ രഥഘോഷയായി കൊണ്ടുവന്ന് യജ്ഞവേദിയിൽ പ്രത്യേക പൂജകളും നടത്തും. മഹാധന്വധന്വന്തരിയാഗത്തിന് അതിപ്രധാന്യം നൽകിക്കൊണ്ട് അഞ്ചു ദിവസങ്ങളിലായാണ് യാഗം നടക്കുക. മഹാലക്ഷ്മി യാഗം, മഹാനവഗ്രഹ യാഗം, മഹാചണ്ഡികാ യാഗം, മഹാരുദ്രയാഗം എന്നിവയാണ് അഞ്ചു ദിവസങ്ങളിലായി നടക്കുക. കൊല്ലൂർ മൂകാംബിക ദേവിയുടെ പ്രധാന തന്ത്രിയായ ഡോ. രാമചന്ദ്ര അഡിഗയും മൂകാംബിക ട്രസ്റ്റ് ആചാര്യൻ മൂകാംബിക പോറ്റി തുടങ്ങിയവരാണ് യജ്ഞത്തിന് കാർമ്മികത്വം വഹിക്കുക. നൂറോളം ക്ഷേത്രങ്ങളുടെ തന്ത്രിയായ അടിമുറ്റത്ത് മഠത്തിലെ സുരേഷ് കുമാർ ഭട്ടതിരിയാണ് യജ്ഞത്തിന്റെ മാർഗദർശി. യാഗത്തിനു മുന്നോടിയായി മൂന്നു ദിവസം നീണ്ടു നിൽക്കുന്ന അന്താരാഷ്ട്ര ആരോഗ്യ സെമിനാർ നടക്കും. സ്വാഗതസംഘം രൂപീകരണ യോഗത്തിൽ ട്രസ്റ്റ് പ്രസിഡന്റ് സരസ്വതി അന്തർജനം അദ്ധ്യക്ഷത വഹിച്ചു. യോഗം കോ-ഓർഡിനേറ്റർ പ്രദീപ് പാലക്കൽ, ആചാര്യനും തന്ത്രിയുമായ സജി പോറ്റി എന്നിവർ പങ്കെടുത്തു. സ്വാഗതസംഘം ചെയർമാനായി ഡോ. ശ്രീകൃഷ്ണൻ, ജനറൽ കൺവീനറായി വി.എൻ. രാജൻ, പബ്ലിസിറ്റി കൺവീനറായി രാജശേഖരൻ കടമ്പാട്ട്, സദാനന്ദൻ നെല്ലുവായ് എന്നിവരെയും കൺവീനർമാരായി അജേഷ് നെല്ലുവായ്, നന്ദു നെല്ലുവായ്, ജിനു നെല്ലുവായ്. ജയപ്രസാദ് എന്നിവരെയും തിരഞ്ഞെടുത്തു.