
തൃശൂർ : രാജ്യത്തെ ചിതറിക്കിടക്കുന്ന സോഷ്യലിസ്റ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഏകീകരണം പ്രതീക്ഷയുടെ പുതിയ പാതയിലെന്നും ഇത് വർഗീയ കക്ഷികളുടെ ചങ്കിടിപ്പ് കൂട്ടിയെന്നും ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ.ഭാസ്‌ക്കരൻ അഭിപ്രായപ്പെട്ടു. എൽ.ജെ.ഡി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് യൂജിൻ മോറേലി അദ്ധ്യക്ഷത വഹിച്ചു. ദേശീയ കൗൺസിലംഗം അജി ഫ്രാൻസിസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബഷീർ തൈവളപ്പിൽ, കെ.സി.വർഗീസ്, റോബർട്ട് ഫ്രാൻസിസ്, ജില്ലാ പഞ്ചായത്തംഗം റഹിം വീട്ടി പറമ്പിൽ, ജില്ലാ ഭാരവാഹികളായ വിൻസന്റ് പുത്തൂർ, ജോസ് പൈനാടത്ത്, മോഹനൻ അന്തിക്കാട്, ഷംസുദ്ദീൻ മരയ്ക്കാർ, യുവജനതാദൾ ജില്ലാ പ്രസിഡന്റ് എ.നിവേദിത്, ജോർജ് വി.ഐനിക്കൽ, ടി.പി.കേശവൻ, സുനിത കിരാലൂർ തുടങ്ങിയവർ പ്രസംഗിച്ചു.