1

ഉത്രാളിക്കാവ് പൂരം കുമരനെല്ലൂർ ദേശത്തിന്റെ വിളംബരപത്രിക നഗരസഭാ ചെയർമാൻ പി.എൻ. സുരേന്ദ്രൻ പ്രകാശനം ചെയ്യുന്നു.

വടക്കാഞ്ചേരി: ഉത്രാളിക്കാവ് പൂരത്തോടനുബന്ധിച്ച് കുമരനെല്ലൂർ ദേശം പുറത്തിറക്കുന്ന വിളംബര പത്രികയുടെ പ്രകാശനം ഉത്രാളിക്കാവിൽ നടന്നു. നഗരസഭാ ചെയർമാൻ പി.എൻ. സുരേന്ദ്രൻ പ്രകാശന കർമ്മം നിർവഹിച്ചു. കുമരനെല്ലൂർ ദേശം പ്രസിഡന്റ് എ.കെ. സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മണ്ണിൽ തീർത്ത ശിൽപ്പരൂപ കൽപ്പനയിലൂടെ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന മഹത്തായ സന്ദേശം നൽകിക്കൊണ്ടാണ് ഈ വർഷത്തെ വിളംബരപത്രിക തയ്യാറാക്കിയിട്ടുള്ളത്. മുഖചിത്രം തയ്യാറാക്കിയ നന്ദൻപിള്ളയെ ചടങ്ങിൽ ആദരിച്ചു.