drug

തൃശൂർ : വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം തടയാനായി പൊതുജനങ്ങളിൽ അവബോധം ഉണ്ടാക്കുന്നതിന് യുവജന ക്ഷേമ ബോർഡ് ജില്ലാ യുവജന കേന്ദ്രം ബോധവത്കരണ കൂട്ടയോട്ടം നടത്തി. ബിനി ടൂറിസ്റ്റ് ഹോമിന് മുന്നിൽ നിന്ന് ആരംഭിച്ച കൂട്ടയോട്ടം മന്ത്രി കെ.രാജൻ ഫ്‌ളാഗ് ഓഫ് ചെയ്തു. വിദ്യാർത്ഥികൾക്കിടയിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ ജാഗ്രത പുലർത്തണമെന്ന് മന്ത്രി പറഞ്ഞു.

നാടിന്റെ ഈ വിപത്തിനെതിരെ കൂട്ടായ യജ്ഞം ആവശ്യമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. തുടർന്ന് വടക്കേ ബസ് സ്റ്റാൻഡ് പരിസരത്ത് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ജില്ല യൂത്ത് കോ ഓർഡിനേറ്റർ ഒ.എസ്.സുബീഷ് അദ്ധ്യക്ഷത വഹിച്ചു. തൃശൂർ റേഞ്ച് എക്‌സൈസ് അസിസ്റ്റന്റ് ഇൻസ്‌പെക്ടർ ഹരീഷ് മുഖ്യപ്രഭാഷണം നടത്തി. ഓട്ടൻതുള്ളൽ കലാകാരൻ രാജീവ് വെങ്കിടങ്ങ്, ജില്ലാ പ്രോഗ്രാം ഓഫീസർ സി.ടി.സബിത, അവളിടം പദ്ധതി ജില്ല കോ ഓർഡിനേറ്റർ സുകന്യ ബൈജു തുടങ്ങിയവർ സംസാരിച്ചു.