 കെ.യു.ബി.എസ്.ഒ അവകാശ സംരക്ഷണ സന്ദേശ യാത്രക്ക് നൽകിയ സ്വീകരണവും ആര്യാടൻ മുഹമ്മദ് അനുസ്മരണവും കൊടുങ്ങല്ലൂരിൽ ടി.എം. നാസർ ഉദ്ഘാടനം ചെയ്യുന്നു.
കെ.യു.ബി.എസ്.ഒ അവകാശ സംരക്ഷണ സന്ദേശ യാത്രക്ക് നൽകിയ സ്വീകരണവും ആര്യാടൻ മുഹമ്മദ് അനുസ്മരണവും കൊടുങ്ങല്ലൂരിൽ ടി.എം. നാസർ ഉദ്ഘാടനം ചെയ്യുന്നു.
കൊടുങ്ങല്ലൂർ: കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷന്റെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന അവകാശ സംരക്ഷണ സന്ദേശയാത്രക്ക് സ്വീകരണവും സംഘടനയുടെ സംസ്ഥാന പ്രസിഡന്റുമായിരുന്ന മുൻ മന്ത്രി ആര്യാടൻ മുഹമ്മദ് അനുസ്മരണവും നടന്നു. കൊടുങ്ങല്ലൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ഇന്ദിരാഭവനിൽ നടന്ന സ്വീകരണവും അനുസ്മരണ യോഗവും ഡി.സി.സി ജനറൽ സെക്രട്ടറിയും കൊടുങ്ങല്ലൂർ കാർഷിക വികസന ബാങ്ക് പ്രസിഡന്റുമായ ടി.എം. നാസർ ഉദ്ഘാടനം ചെയ്തു. കൊടുങ്ങല്ലൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഇ.എസ്. സാബു അദ്ധ്യക്ഷനായി. ജാഥാംഗങ്ങളായ ഹുസൈൻ വല്ലാഞ്ചിറ, ടി. ശബരീഷ്‌കുമാർ, രാജൻ ജോസ് മണ്ണുത്തി, സുരേഷ് താണിയിൽ, അഷറഫ് പെരിഞ്ചേരി, പി.യു. സുരേഷ്കുമാർ, ടി.എം. കുഞ്ഞുമൊയ്തു തുടങ്ങിയവർ പ്രസംഗിച്ചു.