നെല്ലായി: എസ്.എൻ.ഡി.പി യോഗം പന്തല്ലൂർ ശാഖയുടെ വാർഷിക പൊതുയോഗം നടത്തി. പുതുക്കാട് യൂണിയൻ പ്രസിഡന്റ് സി.ജെ. ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. മേഖലാ കൺവീനർ ഹരിദാസ് വാഴപ്പിള്ളി അദ്ധ്യക്ഷനായി. ശാഖാ സെക്രട്ടറി കെ.ആർ. സുബ്രഹ്മണ്യൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ശാഖാ പ്രസിഡന്റ് ടി.കെ. പ്രദീപ് കുമാർ, യോഗം ഡയറക്ടർ കെ.ആർ. രഘു മാസ്റ്റർ, വനിതാസംഘം യൂണിയൻ സെക്രട്ടറി ഭാഗ്യവതി ചന്ദ്രൻ, ബൈജു ചൊല്ലിക്കര, പി.ആർ. വിജയകുമാർ, ചന്ദ്രശേഖരൻ കൊറ്റിക്കൽ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി എൻ.എസ്. ശിവരാമൻ (പ്രസിഡന്റ്), കെ.കെ. രാജൻ (സെക്രട്ടറി), സി.ജി. രാജൻ (വൈസ് പ്രസിഡന്റ്) എന്നിവരെ തിരഞ്ഞെടുത്തു.