കൊടുങ്ങല്ലൂർ: പുല്ലൂറ്റ് നായ്ക്കുളം അർച്ചന സ്‌പോർട്‌സ് ആൻഡ് ആർട്‌സ് ക്ലബിന്റെയും വി.കെ. ഗോപി വായനശാലയുടെയും സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്ലാസും ഒറ്റയാൾ നാടകവും സംഘടിപ്പിച്ചു. നായ്ക്കുളം സെന്ററിൽ നടന്ന പരിപാടി കൊടുങ്ങല്ലൂർ എക്‌സൈസ് ഇൻസ്‌പെക്ടർ എം. ഷാംനാഥ് ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലറും താലൂക്ക് ലൈബ്രറി കൗൺസിൽ കൊടുങ്ങല്ലൂർ പൊയ്യ മേഖലാ സമിതി കൺവീനറുമായ പി.എൻ. വിനയചന്ദ്രൻ അദ്ധ്യക്ഷനായി. വായനശാല പ്രസിഡന്റ് സി.വി. ഉണ്ണിക്കൃഷ്ണൻ സ്വാഗതവും അർച്ചന ക്ലബ് സെക്രട്ടറി ഒ.വി. വിജിത്ത് നന്ദിയും പറഞ്ഞു. വാർഡ് കൗൺസിലർ ഗിരിജ ശിവൻ, സുമ ശിവൻ, സി.ആർ. പമ്പ എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി ഷീല രാജേഷ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് സുധീഷ് അമ്മവീട് മോചനം എന്ന ഒറ്റയാൾ നാടകം അവതരിപ്പിച്ചു.