
തൈക്കാട്ടുശ്ശേരി : വൈദ്യരത്‌നം ഗ്രൂപ്പിന്റെ ആയുർവേദ ദിനാചരണം മന്ത്രി പ്രൊ.ആർ.ബിന്ദു നിർവഹിച്ചു. വൈദ്യരത്‌നം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അഷ്ടവൈദ്യൻ ഇ.ടി.നീലകണ്ഠൻ മൂസ് അദ്ധ്യക്ഷനായി. വൈദ്യരത്‌നം ആയുർവേദ റിസർച്ച് ഇൻസ്റ്റിസ്റ്റ്യൂട്ട് ഹെഡ് ഡോ.ഷീലാ കാറളം ആയുർവേദ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. അഷ്ടവൈദ്യൻ യദു നാരായണൻ മൂസ്, വാർഡ് കൗൺസിലർ സി.പി.പോളി, ഡോ.കെ.വി.രാമൻകുട്ടി വാരിയർ, വൈദ്യരത്‌നം ഹെൽത്ത് കെയർ ജനറൽ മാനേജർ എൻ.നാരായണൻ നമ്പൂതിരി, മെഡിക്കൽ സൂപ്രണ്ട് ഡോ.കെ.സുധ എന്നിവർ സംസാരിച്ചു. എല്ലാ ദിവസവും എല്ലാ വീടുകളിലും ആയുർവേദം എന്ന വിഷയം മുൻനിറുത്തി ഡോ.സജിനി കൃഷ്ണദാസ്, ഡോ.ശ്രീലക്ഷ്മി എന്നിവർ ക്ലാസുകൾ നയിച്ചു. വിവിധ ധാന്യം കൊണ്ടുള്ള ആഹാര പ്രദർശനം നടത്തി. പങ്കെടുത്ത ഇരുന്നൂറോളം ആളുകൾക്ക് സൗജന്യ വൃക്ഷതൈകളും പത്ഥ്യാഹാരങ്ങളെക്കുറിച്ചുള്ള ബുക്ക്‌ലെറ്റും വിതരണം ചെയ്തു.